Kollam Corporation newsletter

Stay informed on our latest news!

Syndicate content

MARCH 2016

നഗരത്തെ സ്മാര്‍ട്ടാക്കാന്‍ കോര്‍പ്പറേഷന്‍ ബഡ്ജറ്റ്

               

 കൊല്ലം നഗരം സ്മാര്‍ട്ട് സിറ്റി ആക്കുന്നതിനും സമ്പൂര്‍ണ്ണ ഭവനപദ്ധതിക്കും ശുചീകരണത്തിനും മുന്‍ഗണന നല്‍കി പുതിയ ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് ഡെപ്യൂട്ടി മേയര്‍ വിജയാഫ്രാന്‍സിസ് ഫെബ്രുവരി 24-ാം തീയതി അവതരിപ്പിച്ചു. 889.74 കോടി രൂപ വരവും 830 കോടി രൂപ ചിലവും 59.73 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.

 പ്രധാന പ്രഖ്യാപനങ്ങള്‍ 

 

      ശുചീകരണവും മാലിന്യസംസ്ക്കരണവും

 •  ഗാര്‍ഹികബയോഗ്യാസ് പ്ലാന്‍റിന് സബ്സിഡി 3 കോടി
 • എയറോബിക് കമ്പോസ്റ്റ് പ്ലാന്‍റുകളുടെ നിര്‍മ്മാണത്തിനു 2 കോടി
 •  പ്ലാസ്റ്റിക് സംസ്ക്കരണപ്ലാന്‍റ് 2 കോടി
 • അഷ്ടമുടികായലില്‍ ഒഴുകിവരുന്ന മലിനജലം ശുദ്ധീകരിക്കുന്നതിന് 1 കോടി

       അടിസ്ഥാന സൌകര്യം 

 •  കപ്പലണ്ടിമുക്ക് - ആനന്ദവല്ലീശ്വരം ഫ്ലൈഓവര്‍ നിര്‍മ്മാണം  ആരംഭഘട്ടം 10 കോടി.
 •  വാര്‍ഡ് സേവാകേന്രങ്ങള്‍ 2.75 കോടി
 •  കോര്‍പ്പറേഷന്‍ അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഐ എസ് ഓ സര്‍ട്ടിഫിക്കേഷനും 1.5   കോടി
 •  നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവിശ്രമകേന്ദ്രം 1 കോടി
 •  ആധുനികരീതിയിലുളള അറവുശാല നിര്‍മ്മാണത്തിന് 10 കോടി

          കുടിവെളളം 

 • കിണര്‍ റീചാര്‍ജ്ജിംഗ് സബ്സിഡി 50 ലക്ഷം
 • കുടുംബശ്രീയുമായി ചേര്‍ന്ന് വാട്ടര്‍ബോട്ടിലിംഗ് വാട്ടര്‍ഡിസ്ട്രിബ്യൂഷന്‍ 50 ലക്ഷം
 •  തെന്‍മലയില്‍ നിന്നും വസൂരിച്ചിറയിലേയ്ക്ക് വെളളമെത്തിച്ച് ശുദ്ധീകരിക്കുന്നതിനു 10 കോടി.
 •  ഡിവിഷന്‍ അടിസ്ഥാനത്തില്‍ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതിന്  3 കോടി.

          സാമൂഹ്യക്ഷേമം 

 •  നിര്‍ദ്ധനരായ 100 പേര്‍ക്ക് ദിവസവും  ഭക്ഷണം നല്‍കുന്ന പദ്ധതിക്ക്  25 ലക്ഷം
 • വിശപ്പുരഹിത നഗരം 65 ലക്ഷം.
 •  അംഗന്‍വാടി പോക്ഷകാഹാരവിതരണത്തിനും അംഗന്‍വാടികളുടെ നിര്‍മ്മാണത്തിനും      പുന:രുദ്ധാരണത്തിനും 4.5 കോടി

            ഇ- ഗവേണന്‍സ് 

 •  പേപ്പര്‍രഹിത ഓഫീസ് 1.5 കോടി
 • ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതിന് 10 ലക്ഷം.
 •  പ്രിമിസിസ് മാപ്പിംഗ് 1.5 കോടി

 കൊല്ലം ഇ- വേസ്റ്റ്  മുക്ത നഗരത്തിലേക്ക്

 

            കൊല്ലം നഗരത്തെ ഇ- വേസ്റ്റ് വിമുക്ത നഗരമാക്കുന്നതിന്  കൌണ്‍സില്‍ തീരുമാനിച്ചു. നഗരത്തിലെ റസിഡന്‍സ് അസോസിയേഷനുകള്‍ വ്യാപാരിവ്യവസായികള്‍ സര്‍ക്കാര്‍ ഇതര ഓഫീസുകള്‍ എന്നിവരുടെ സഹകരണത്തോടെ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉത്ഘാടനം 29/02/2016 ന്  മേയര്‍ ശ്രീ അഡ്വ. രാജേന്ദ്രബാബു നിര്‍വ്വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ജയന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വി ആര്‍ രാജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീ  ജോഷ് എന്നിവര്‍ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. 

             കൊല്ലം നഗരെത്ത ഇ- വേസ്റ്റ് വിമുക്ത നഗരമാക്കുന്നതിന് എല്ലാപേരുടേയും സഹകരണം ഉണ്ടാകണമെന്ന് മേയര്‍ അറിയിച്ചു.നഗരപരിധിയില്‍  ഇ-മാര്‍ക്കറ്റുകള്‍ സ്ഥാപിച്ചു. മൂന്ന് ടണ്‍ ഇ-വേസ്റ്റ് ക്ലീന്‍ കേരള കമ്പനിയ്ക്ക് നല്‍കി. വിദ്യാര്‍ത്ഥികള്‍ മുഖാന്തിരം ഇ-വേസ്റ്റ് കളക്ടു ചെയ്യുന്നതിന് കിലോഗ്രാമിന് 25 രൂപയും മറ്റുളളവര്‍ക്ക് കിലോഗ്രാമിനു 10 രൂപയും നല്‍കുന്നു.

കൊല്ലം നഗരത്തില്‍ അമൃത് പദ്ധതിയ്ക്ക്  65.68 കോടി രൂപ അനുവദിച്ചു.

അമൃത് പദ്ധതിയില്‍ കൊല്ലം കോര്‍പ്പറേഷനും 65.68 കോടി രൂപ 2017-18 സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ക്ക് ആദ്യഗഡുവായി അനുവദിച്ചു. വാട്ടര്‍ സപ്ലെയ്ക്ക് 26.87 കോടി രൂപ സ്വിവറേജ് ആന്‍റ് സെപ്റ്റേജ് മാനേജ്മെന്‍റിന് 31.42 കോടി രൂപ. അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ടിനു 3.69 കോടി രൂപ. സ്റ്റോം വാട്ടര്‍ ഡ്രെയിനിന് 2.20 കോടി രൂപ. ഗ്രീന്‍സ്പേയ്സ് ആന്‍റ് പാര്‍ക്കിന് 1.5 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്.