കൊല്ലം ജില്ലയുടെ ആസ്ഥാനം കൊല്ലം നഗരത്തെപ്പറ്റി ലഭ്യമായ ആദ്യപരാമര്‍ശം കൊല്ലവര്‍ഷം 24 ലെ തരിസാപ്പള്ളി ശാസനത്തില്‍ വടക്കു കന്നേറ്റി മുതല്‍ തെക്ക് തിരുവനന്തപുരം വരെ വ്യപിച്ചു കിടക്കുന്ന വേണാടിന്റെ തലസ്ഥാനവും ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖവുമായിരുന്നു. ചൈന ഉള്‍പ്പെടെയുളള വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. കൊല്ലവര്‍ഷാരംഭകാലത്ത് 14 ചേരിയും 56 കാതം വിസ്തൃതിയും ഉണ്ടായിരുന്നു. തിരുവിതാംകൂര്‍ സംസ്ഥാനത്തെ ദക്ഷിണ ഡിവിഷന്റെ ആസ്ഥാനമായിരുന്നു.
1859 ല്‍ ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂറിനെ നാല് ഭരണവിഭാഗങ്ങളായി തിരിച്ചപ്പോള്‍ കൊല്ലം ഡിവിഷന്റെ ആസ്ഥാനമായി.1921ല്‍ കൊല്ലം മുന്‍സിപ്പല്‍ നഗരമായി ഉയര്‍ത്തപ്പെട്ടു.6.3 ച.മൈല്‍ ആയിരുന്നു അന്നത്തെ വിസ്തൃതി . 2000- മാണ്ടില്‍ ശക്തികുളങ്ങര , കിളികൊല്ലൂര്‍ ,വടക്കേവിള, ഇരവിപുരം ഗ്രാമപഞ്ചായത്തുകള്‍ കൂടി മുന്‍സിപ്പല്‍ നഗരത്തോട് ചേര്‍ത്തു കൊല്ലം കോര്‍പ്പറേഷന്‍ രൂപീകരിച്ചു. 62.3 ച.കിമീറ്ററാണ് ഇന്നത്തെ വിസ്തൃതി .2011 കാനേഷുമാരി പ്രകാരം 168034 പുരുഷന്‍മാരും 180969 സ്ത്രീകളൂം ഉള്‍പ്പടെ 349003 ആണ് ആകെ ജനസംഖ്യ.