തദ്ദേശഭരണസ്ഥാപനങ്ങള്‍ വഴി പൌരന്‍മാര്‍ക്ക് ലഭ്യമാക്കുന്ന പ്രധാനസേവനങ്ങളില്‍ ഒന്നാണ് സിവില്‍ രജിസ്ട്രേഷനുകളും അവയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കലും.സിവില്‍ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി ആധുനിക കന്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപ്പെടുത്തി ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍ വികസിപ്പിച്ചെടുത്തിട്ടുളള സേവന ഹോസ്പിറ്റല്‍ കിയോസ്ക്ക് സോഫ്റ്റ് വെയര്‍ വിന്യസിപ്പിച്ച് കൊണ്ടാണ് ഈ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്തിവരുന്നത്.
ജനനമോ മരണമോ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞാല്‍ 24 മണിക്കൂറിനുളളില്‍ അത് രജിസ്റ്റര്‍ചെയ്യുന്നതിനും തത്സംബന്ധമായ സെക്ഷന്‍ 12 പ്രകാരമുളള സര്‍ട്ടിഫിക്കറ്റ് ആശുപത്രി വഴിതന്നെ ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനും ഈ സംവിധാനത്തിലൂടെ കഴിയുന്നു. സ്കൂള്‍ അഡ്മിഷന്‍, പാസ്പോര്‍ട്ട് തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.