Kollam Corporation newsletter

Stay informed on our latest news!

Syndicate content

ആരാധനാലയങ്ങള്‍

   ഹൈന്ദവ ദേവാലയങ്ങള്‍ 
കൊല്ലം നഗരത്തിലെ ക്ഷേത്രങ്ങളില്‍ ശ്രദ്ധേയമായ ചരിത്രപശ്ചാത്തലമുളള രണ്ട് ക്ഷേത്രങ്ങളുണ്ട്. രാമേശ്വരക്ഷേത്രവും ഗണപതികോവിലും. ചോളാക്രമണത്തിനെതിരായി കൊല്ലം രാജാവ് നടത്തിയ പ്രത്യാക്രമണത്തില്‍ ശത്രുസൈന്യത്തില്‍ നിന്നുളള ബ്രഹ്മണന്‍ കൊല്ലപ്പെട്ടതിലുളള പ്രായശ്ചിത്തമാണ് രാമേശ്വരക്ഷേത്രം എന്ന് പറയപ്പെടുന്നു. നമ്പൂതിരിമാരുടെ ആജ്ഞയനുസരിച്ച് ഒരു കേരളരാജാവ് ആദ്യമായി പിഴമൂളുന്ന രേഖ ഇന്നും രാമേശ്വരംക്ഷേത്രത്തില്‍ കാണാം. അക്കാലത്ത് ശത്രുസൈന്യമായാലും ബ്രാഹ്മണനെ കൊല്ലാന്‍ പാടില്ലാത്രെ. ബ്രാഹ്മണന്‍ വധിക്കപ്പെട്ടതിന് പിഴയായി ക്ഷേത്രത്തിന് ഭൂമിയും നിലവും കരമൊഴിവായി സൌജന്യമായി നല്കിപ. കൊല്ലവര്ഷംല 278 (എ ഡി 1102)-ാം മാണ്ട് ചിങ്ങമാസം 9 ഞായര്‍ കന്നിരാശിയില്‍ ഈ അര്പ്പുണ പ്രക്രിയ പൂര്ത്തി്യായി. 

ഗണപതിക്ഷേത്രം 
 
ഗണപതിക്ഷേത്രം ജയസിംഹന്‍ എന്ന വേണാട് രാജാവ് തഞ്ചാവൂരിലെ വിദഗ്ദ്ധനായ ശില്പികളെ കൊണ്ടുവന്നു നിര്മ്മിപച്ചതാണെന്ന് പറയപ്പെടുന്നു. ഉണ്ണിനീലി സന്ദേശത്തില്‍ പറയുന്ന മൂരിത്തിട്ട ഗണപതി ക്ഷേത്രം ഇതാണെന്നും പക്ഷമുണ്ട്. രാമേശ്വരം ശിലാരേഖയെക്കാള്‍ പുരാതനമാണ് പൊയിലപ്പണ്ടകശ്ശാലയ്ക്കടുത്ത് കാണുന്ന ഗണപതികോവിലിലെ ശിലാശാസനം. ആനന്ദവല്ലീശ്വരംക്ഷേത്രവും ആശ്രാമംക്ഷേത്രവുമാണ് നഗരത്തിലെ മറ്റു പുരാതനക്ഷേത്രങ്ങള്‍. തിരുമുല്ലാവാരം, മുളങ്കാടകം, ലക്ഷ്മിനട എന്നിവയും സംവല്സ്രങ്ങള്‍ പഴക്കമുളള ക്ഷേത്രങ്ങളില്പ്പെവടുന്നു.
 
ലക്ഷ്മിനട ചില സവിശേഷതകളുളള ഒരു ദേവാലയമാണ്. അത് ദക്ഷിണേന്ത്യയിലെ ഏക ലക്ഷ്മിക്ഷേത്രമാണെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രം അതിപുരാതനമാണ്.
 
ആനന്ദവല്ലീശ്വരംക്ഷേത്രം വേലുതമ്പിദളവ പുതുക്കി പണിയിച്ചതാണ്. മെക്കാളെ പ്രഭുവും വേലുതമ്പിയും സൌഹൃദത്തിലായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ പുരാതനക്ഷേത്രം പുതുക്കിപ്പണിയാന്‍ വേലുതമ്പിയ്ക്ക് സാധിച്ചത്.
 
ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുളള ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രം നമ്മുടെ സാംസ്കാരികപൈതൃകത്തിന്റെ കളിമുറ്റങ്ങളാണ്. ഉണ്ണുനീലി സന്ദേശത്തിനും മയൂരസന്ദേശത്തിനും ഈ മഹാക്ഷേത്രത്തെകുറിച്ച് പരാമര്ശ്മുണ്ട്. വിഷുകണി ദര്ശിനം പരമപ്രധാനമായ ഈ ക്ഷേത്രത്തില്‍ സംസ്ഥാനത്തെ പല പ്രധാന സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ വിഷുപുലരിയില്‍ എത്തിച്ചേരുന്നു. ആശ്രാമം ക്ഷേത്രോത്സവം കൊല്ലം പൂരമായി കൊണ്ടാടുന്നു.
 
താമരക്കുളം ചിറ്റടീശ്വരം ക്ഷേത്രം, വിഷ്ണുത്ത്കാവ് ക്ഷേത്രം, മുനീശ്വരന്ക്ഷേണത്രം, അമ്മച്ചിവീട് മൂര്ത്തി്ക്ഷേത്രം, അമൃതകുളം ശിവക്ഷേത്രം, തുമ്പറക്ഷേത്രം, പുതിയകാവ് ക്ഷേത്രം, ഉണിച്ചക്കമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉളിയക്കോവില്‍ ശ്രീദുര്ഗ്ഗാ്ദേവി ക്ഷേത്രം മറ്റു പ്രധാന ക്ഷേത്രങ്ങളില്പ്പെറടുന്നു.

യഹൂദമതം 
 
എഡി 1167-ല്‍ കൊല്ലത്തുവന്ന റൂബിബഞ്ചമിന്‍ ഒരു യഹൂദസഞ്ചാരിയാണ്. അദ്ദേഹം അന്ന് കൊല്ലത്ത് നൂറോളം ജൂതന്മാരെ കണ്ടതായി തന്റെ  സഞ്ചാരകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എ ഡി 51-ല്‍ സെന്റ് തോമസ് കൊല്ലത്തുവന്ന് മതപരിവര്ത്ത്നം നടത്തിയത് യഹൂദരിലാണെന്ന് രേഖകള്‍ പറയുന്നു.

ജൈനമതം 
 
ഒരുകാലത്ത് ജൈനമതം കൊല്ലത്തുണ്ടായിരുന്നെന്നും ജയസിംഹനാട് എന്ന പേര് വേണാടിന് ലഭിക്കാന്‍ കാരണം ജൈനമതം ആണെന്നു കരുതപ്പെടുന്നു.

ക്രിസ്ത്യന്മ്തം
 
കൊല്ലം നഗരത്തിന്റെ ചരിത്രവും കൊല്ലത്തിന്റെ ക്രൈസ്തവചരിത്രവും ഏറെകുറെ സമാന്തരമായ രണ്ട് പാതകള്പോലലെയാണെന്ന് ചരിത്രദൃഷ്ടികളില്‍ കാണപ്പെടുന്നു. മാര്പ്പാവപ്പ ഇന്ത്യയിലെ ആദ്യത്തെ ബിഷപ്പിനെ വാഴിച്ചത് കൊല്ലത്താണെന്ന വസ്തുത പരമപ്രധാനമാണ്. (എ ഡി 1329) തുയ്യത്ത് പളളി, തില്ലേരിപ്പളളി, തോപ്പില്പ്പരളളി, ബീച്ച് ഈസ്റ്റിലെ പളളി, സുറിയാനപ്പളളി, ബീച്ച് സൌത്തിലെ പളളി, വാടിയിലെ പളളി, പുന്നത്തലപ്പളളി, മാര്‍ത്തോമ്മാപളളി, തങ്കശ്ശേരിപ്പളളി, പട്ടത്താനംപളളി, അരമനപ്പളളി, കടപ്പാക്കടയിലെ ബിഷപ്പ്ചര്ച്ച്ി, സെന്റ് തോമസ് ചര്ച്ച്പ, മൌണ്ട് കാര്മ്മെല്‍ കോണ്വെചന്റ് ചര്ച്ച്മ എന്നിവ നഗരത്തിലെ പ്രധാന ക്രൈസ്തവ ആരാധാനാലയങ്ങളാണ്. 
 
സംസ്ഥാനത്തെ മതസഹിഷ്ണുതയുടെ ചരിത്രത്തില്‍ സിറിയന്‍ ക്രിസ്ത്യന്പിളളിയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.

                                      മുസ്ലീംമതം  കൊല്ലം 
 
മാലിക് ബെന്ദിലനാര്‍ കേരളത്തില്‍ സ്ഥാപിച്ച പത്തു പളളികളില്‍ ഒന്നു കൊല്ലത്തായിരുന്നു (എ ഡി 664). 1800 വര്ഷിങ്ങള്ക്ക്ത മുമ്പുള്ള ആ പളളി ഇന്നില്ല. അതു കടലെടുത്തുപോയതിനുശേഷം ആ പേരില്‍ മറ്റൊരു പളളി കൊല്ലം പോര്ട്ട്മ കടല്പ്പു്റത്ത്-ജോനകപ്പുറത്ത് സ്ഥാപിച്ചു. അതും കാലാന്തരത്തില്‍ പഴകി ദ്രവിച്ചു. അതിനു ശേഷം അവിടെ മറ്റൊരു പുതിയ പളളി സ്ഥാപിച്ചു. അത് 1978 ആഗസ്റ്റിലാണ്. അത് വലിയപളളി എന്ന് വിളിക്കപ്പെടുന്നു.
 
കൊല്ലത്ത് മുസ്ലീംങ്ങളുടെ ഏറ്റവും പുരാതനമായ പളളിയാണ് ഈ വലിയ പളളി. ഈ പളളിയ്ക്ക് ടൌണില്‍ തന്നെ ഒരു ഡസണ്‍ ശാഖാപളളികള്‍ പ്രവര്ത്തി്ക്കുന്നു. കാട്ടുപളളി, കൊച്ചുപളളി, പളളിതോട്ടം പളളി രണ്ടെണ്ണം, അരിക്കട പളളി, റൊട്ടിക്കട പളളി, ഹമീദിയ പളളി, വലിയകടപളളി മുതലായവ ഇതില്‍ ഉള്പ്പെളടുന്നു. 
 
കൊല്ലത്ത് മുസ്ലീംപളളികളില്‍ റെയില്വേമ സ്റ്റേഷനടുത്തുളള പട്ടാളത്തുപളളി പ്രത്യേകമാണ്. ചിന്നക്കടയിലെ ജുമാ മസ്ജിദ് നഗരത്തിലെ ഏറ്റവും പ്രശസ്തമായ പളളിയാണ്. എ ഡി 1844 ലാണ് അത് സ്ഥാപിക്കപ്പെട്ടത്. കേരളത്തില്‍ കോഴിക്കോടിനേക്കാള്‍ കൂടുതല്‍ ഇസ്ലാമിക പാരമ്പര്യം കൊല്ലത്തിനുണ്ടെന്നാണ് ഇസ്ലാം ചരിത്രകാരന്മാരുടെ അഭിപ്രായം. കൊല്ലത്തെപ്പറ്റി ആദ്യം പരാമര്ശി്ക്കുന്ന വിദേശ അറബി സഞ്ചാരി സുലൈമാന്‍ ആണ്. 
കര്ബോലാ- കൊല്ലം നഗരത്തില്‍ വളരെക്കാലം കത്തിയെരിഞ്ഞു നിന്ന ഒരു മതപ്രശ്നമാണ്. കൊല്ലത്തെ കര്ബ്ലാ മൈതാനം ബ്രിട്ടീഷ് സൈന്യം നഗരം വിട്ടപ്പോള്‍ അവരുടെ മുസ്ലീം ജീവനക്കാര്ക്ക്ര നല്കി യതാണെന്നു പറയപ്പെടുന്നു.