Kollam Corporation newsletter

Stay informed on our latest news!

Syndicate content

Trade & Commerce  അതിപ്രാചീന കാലത്തുതന്നെ ലോകത്തിലെ പലരാജ്യങ്ങളുമായും കൊല്ലത്തിന് വിപുലമായ വാണിജ്യബന്ധവും ഉണ്ടായിരുന്നു. താങ് വംശരാജാക്കന്മാര്‍ ചൈന ഭരിച്ചിരുന്ന കാലത്ത് (എ.ഡി.618 -907) അവിടത്തെ കപ്പലോട്ടക്കാര്ക്ക്  കൊല്ലം ചിരപരിചിതമായിരുന്നു. പേര്ഷ്യ യിലെ സിറാഫ് തുറമുഖത്തു നിന്നുള്ള മടക്കയാത്രയില്‍ ചൈനീസ് കപ്പലുകള്‍ കൊല്ലത്ത് അടുത്തിരുന്നുവെന്നും 1000 ദിനാര്‍ ചുങ്കം കൊടുത്തിരുന്നുവെന്നും എ.ഡി.851- ല്‍ കേരളം സന്ദര്ശിളച്ച അറബി സഞ്ചാരി സുലൈമാന്‍ രേഖപ്പെടുത്തുന്നു. ചീനപ്പട്ട്, ചീനവല, തുടങ്ങിയവ ചൈനയുമായുള്ള വാണിജ്യബന്ധത്തിന്റെ ശേഷിപ്പുകളാണെന്ന് കരുതുന്നു. കൊല്ലം നഗരത്തിലെ പ്രധാന വ്യാവസായകേന്ദ്രമായ ചിന്നക്കട ഒരുകാലത്ത് ചൈനീസ് ഉല്പ്പ ന്നങ്ങളുടെ വിപുലമായ വ്യാപാരം നടത്തിയിരുന്ന ചീനക്കടയായിരുന്നു. എ.ഡി.1742- ല്‍ മാര്ത്താ ണ്ഡവര്മ്മൈ വേണാട് പിടിച്ചടക്കുന്നതുവരെ കൊല്ലം നഗരം വേണാടിന്റെ തലസ്ഥാനമായിരുന്നു. മുന്തി രുവിതാംകൂര്‍ സംസ്ഥാനത്തെ തെക്കന്‍ എന്നും വടക്കന്‍ എന്നും തിരിച്ചപ്പോള്‍ തെക്കന്ഡിടവിഷന്റെ ആസ്ഥാനമായി കൊല്ലം മാറി.
 
                                       1503 ല്‍ കൊല്ലവുമായി കച്ചവടം നടത്തുവാനുള്ള കൊല്ലം റാണിയുടെ അഭ്യര്ത്ഥഥനയെ തുടര്ന്നാ ണ് പോര്ച്ചുമഗീസുകാര്‍ ഇവിടെ എത്തുന്നത്.1552ല്‍ റൊഡ്രിഗസ് എന്ന പോര്ച്ചുപഗീസ് ഉദ്യോഗസ്ഥന്‍ ഇവിടെ എത്തുകയും തങ്കശ്ശേരിയിലെ പണ്ടകശാല പുതുക്കി പണിയാനുള്ള അനുവാദം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ മറവില്‍ ഒരുകോട്ടതന്നെ നിര്മിെക്കുകയാണ് അവര്‍ ചെയ്തത്.‍കോട്ടകെട്ടുന്നതിന് മുമ്പുതന്നെ പോര്ച്ചുവഗീസുകാരുടെ കച്ചവടകേന്ദ്രമായി തങ്കശ്ശേരി മാറിയിരുന്നു.അവിടെ പോര്ച്ചുുഗീസ് ഗവര്ണ്ര്ക്ക്ി താമസിക്കുവാന്‍ രണ്ടുനിലകളുള്ള കൊട്ടാരവും സമ്മര്‍ ഹൌസുകളും ഉദ്യാനങ്ങളും അവര്‍ സ്ഥാപിച്ചു. അന്നത്തെ ഗവര്ണ റുടെ കൊട്ടാരമാണ് ഇന്നത്തെ കൊല്ലം ബിഷപ്പിന്റെ അരമന. മുസ്ലീം വ്യാപാരികളെ തുരത്താനും കൊല്ലത്തെ ഭരണാധികാരകളെ ചൊല്പ്പഉടിക്കു നിര്ത്തു വാനും പല കുടില തന്ത്രങ്ങളും അവര്‍ ആവിഷ്കരിച്ചുനടപ്പിലാക്കി.1659 ഡിസംബറില്‍ ഡച്ചുകാര്‍ തങ്കശ്ശേരികോട്ട പിടിച്ചടക്കുകയും കെട്ടിടങ്ങളും പള്ളികളും അടിച്ചുതകര്ക്കുുകയും ചെയ്തു.നഗരം കൊള്ളിവച്ച് നശിപ്പിക്കുകയും കോട്ടപിടിച്ചടക്കുകയും ചെയ്ത ഡച്ചുകാര്‍ ക്രമേണ കൊല്ലത്ത് ആധിപത്യം സ്ഥാപിച്ചു.തങ്കശ്ശേരി പിന്നീട് ഡച്ച്ക്വയിലോണ്‍ എന്നാണ് അറിയപ്പെട്ടത്.കൊല്ലത്തും തിരുവിതാംകൂറിലും കുരുമുളകിന്റെയും കറുവപ്പട്ടയുടെയും വ്യാപാരകുത്തക കൈവശപ്പെടുത്തികൊണ്ട് അക്രമോത്സുകരായി കഴിഞ്ഞ ഡച്ചുകാരെ 1741ല്‍ മാര്ത്താ ണ്ഡവര്മ്മ് കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തിയതോടെ അവര്‍ എന്നന്നേക്കുമായി ഇവിടെനിന്നും പിന്മാറി.
 
                                      1742ല്‍ തങ്കശ്ശേരികോട്ടയില്‍ ഈസ്റ്റിന്ത്യാകമ്പനിയുടെ കൊടി ഉയര്ന്നു .അങ്ങനെ അഞ്ചുതെങ്ങിനോടൊപ്പം കൊല്ലം നഗരം കൂടി ഇംഗ്ലീഷുകാരുടെ അധീനതയിലായി.വാഴപ്പള്ളി ശാസനമാണ് ചേരരാജാക്കന്മാരുടേതായി കേരളത്തില്‍ നിന്നുകിട്ടിയിട്ടുള്ള ആദ്യത്തെ ശാസനം.വേണാട്ടുരാജാവ് കൊല്ലത്തെ തരിസാപ്പള്ളിക്ക് ഒട്ടേറെ അധികാരാവകാശങ്ങളോടെ ഒരുപ്രദേശം ദാനം ചെയ്യുന്നതായുള്ള ഉടമ്പടി രേഖയാണിത്. ഭൂമിശാസ്ത്രകാരനായ അല്കുസ്വീനി (എ.ഡി.1263 -1275)യും ഭൂഗോളസഞ്ചാരിയായ ആഫ്രിക്കക്കാരന്‍ ഇബന്ബാത്തൂത്ത (എ.ഡി.1342 -1347) യും യഹൂദസഞ്ചാരിയായ റബ്ബി ബഞ്ചമിന്‍ (1159 മുതല്‍ 1173 വരെ പൌരസ്ത്യ രാജ്യങ്ങളില്‍ വിപുലമായ പര്യടനം നടത്തിയ)ഉം വെനീസുകാരനായ മാര്ക്കോ പോളോ (13-ാം ശതകം)യും കൊല്ലത്തെക്കുറിച്ചും അവിടത്തെ വിപുലമായ വ്യാപാരങ്ങളെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും രസകരവും വസ്തുനിഷ്ഠവുമായ പല വിവരങ്ങളും നല്കുിന്നു. 

കൊല്ലംനഗരത്തില്‍ നാട്ടുകാരുടേതായ ആദ്യത്തെ വ്യവസായസംരംഭമാണ് തോമസ് സ്റ്റീഫന്‍ കമ്പനി. 1910-ല്‍ ഇത് പ്രവര്തി മാച്ചുതുടങ്ങി. 1915-ല്‍ ഇത് കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. കൊല്ലം നഗരത്തിന്റെ തെക്കുകിഴക്കന്‍ അതിര്ത്തിണയില്പ്പെ്ട്ട മുണ്ടയ്ക്കല്‍ വാര്ഡിലല്‍ 40-ല്‍ പ്പരം ഏക്കര്‍ സ്ഥലത്തായി നിരവധി കെട്ടിടങ്ങളോടുകൂടി കൊല്ലംതോടിന്റെ കിഴക്കേകരയില്‍ ഈ കമ്പനി സ്ഥിതിചെയ്യുന്നു.
 
കൊല്ലത്തെ ആദ്യത്തെ യന്ത്രവല്കൃപത വ്യവസായ സ്ഥാപനങ്ങളിലൊന്നാണ് പാര്വ്വെതിമില്സ്  (ഇതിനു നേരത്തെ കോട്ടണ്മിതല്ലെന്നും ഡേറാമില്ലെന്നും പേരുണ്ടായിരുന്നു). എ ഡി 1884-ലാണ് കോട്ടണ്മി ല്ല് സ്ഥാപിച്ചത്. ജെയിംസ് ദാരാസ് എന്ന ബ്രിട്ടീഷുകാരനാണ് ഇതിന്റെ സ്ഥാപകന്‍. അന്ന് വിശാഖം തിരുന്നാള്‍ മഹാരാജാവിന്റെ ഭരണകാലമായിരുന്നു. മില്ല് സ്ഥാപിക്കാന്‍ പതിനാറ് ഏക്കര്‍ സ്ഥലവും ചന്ദനഗന്ധമുളള അകില്തിടിയും സര്ക്കാെര്‍ പ്രോല്സാനഹനാര്ത്ഥംച സായിപ്പിന് നല്കിു. വൈദ്യുതിയില്ലാത്ത അന്ന് ലങ്കാഷെയറില്നികന്നും ഇറക്കുമതി ചെയ്ത ഭീമാകാരമായ ബോയിലര്‍ സ്ഥാപിച്ച് സ്റ്റീം എഞ്ചിന്‍ പ്രവര്ത്തികച്ചാണ് സൈറന്റെയും മില്ലിന്റെയും പ്രവര്ത്ത്നം നടത്തിവന്നത്. ഫാക്ടറിക്കാവശ്യമായ പഞ്ഞി കര്ണ്ണാറടക, കോയമ്പത്തൂര്‍, ഈറോഡ് എന്നിവടങ്ങളില്നി ന്നാണ് കൊണ്ടുവന്നിരുന്നത്. ഉല്പ്പാ്ദിപ്പിക്കപ്പെടുന്ന നൂല്‍ അധികവും വിറ്റഴിക്കപ്പെടുന്നത് കോയമ്പത്തൂരിലാണ്.  
 
1921, കൊല്ലം നഗരത്തിന്റെ ചരിത്രത്തില്‍ ഒരു സുപ്രധാന വര്ഷിമാണ്. കൊല്ലം നഗരത്തിന് ഒരു ജനകീയനഗരസഭ ഉണ്ടാകുന്നത് അക്കാലത്താണ്. കൊല്ലത്തെ ആദ്യത്തെ പത്രമായ 'സുജനാനന്ദിനി' പ്രസിദ്ധീകരിക്കുന്നതും അക്കാലത്തുതന്നെയാണ്.  രണ്ടാംലോകമഹായുദ്ധം മില്ലിന് നല്ല സാമ്പത്തികനേട്ടം ഉണ്ടാക്കി. ഉല്പ്പാ്ദിപ്പിക്കുന്ന തുണികള്‍ നല്ല വിലക്ക് വിപണിയില്‍ വിറ്റഴിഞ്ഞു. മില്ലുടമയ്ക്ക് കനത്ത ആദായം കിട്ടി. എന്നാല്‍ അതിന്റെ അനുപാതം അനുസരിച്ചുളള വിഹിതം അതുല്പാദിപ്പിച്ച തൊഴിലാളികള്ക്ക്ഹ കിട്ടിയില്ല. അവര്‍ അസംതൃപ്തരായി.
 
ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ അലകള്‍ കൊല്ലം നഗരത്തിലും ആഞ്ഞടിക്കുന്ന കാലമായിരുന്നു. 1931-ല്‍ ജവഹര്ലാ ല്നെിഹ്റു കൊല്ലം സന്ദര്ശിവച്ചു. മഹാത്മഗാന്ധി 1934-ല്‍ കൊല്ലത്ത് എത്തി. തൊഴിലാളികള്‍ ഉത്ബുദ്ധരാകാന്‍ തുടങ്ങിയ കാലമായിരുന്നു. പാര്വ്വ തിമില്ലിലെ തൊഴിലാളികള്‍ സമരപാരമ്പര്യമുളളവരാണ്. 1938-ലെ ഉത്തരവാദഭരണ പ്രക്ഷോഭണ പ്രകടനത്തില്‍ പങ്കുകൊണ്ട്  തൊഴിലാളികളുടെ നേരെ പോലീസ് വെടിവയ്പു നടത്തി. ലക്ഷ്മണന്‍ എന്ന തൊഴിലാളി രക്തസാക്ഷിയായി. 1949-ലെ സമരത്തില്‍ മില്ല് തൊഴിലാളികള്‍ ക്രൂരമായ പോലീസ് മര്ദ്ദിനത്തിനിരയായി.
  മത്സ്യവ്യവസായം 

ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ മത്സ്യബന്ധന കേന്ദ്രമാണ് കൊല്ലം. ശക്തികുളങ്ങര മുതല്‍ നീണ്ടകര ഭാഗം വരെ നീളത്തില്‍ മറ്റൊരു മത്സ്യബന്ധന മേഖലയുണ്ടാവില്ല. വലിയ ബോട്ടുകള്‍ മുതല്‍ യന്ത്രവല്കൃ ത വളളങ്ങള്‍ വരെ ഉപയോഗിച്ച് മീന്പിലടിക്കുന്ന ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ വരെ ജോലിചെയ്തുവരുന്നു. 

കൈത്തറിയും കൊല്ലംപട്ടണവും 

നൂറ്റാണ്ടുകള്ക്കുലമുമ്പേ കൈത്തറി വസ്ത്രോല്പാദനത്തിന് വിശ്വപ്രശസ്തിനേടിയ നഗരമാണ് കൊല്ലം. എ ഡി 16-ാം നൂറ്റാണ്ടില്‍ കൊല്ലം റാണി വാസ്കോടാഗാമയ്ക്കു നല്കിായ പട്ടിനെപ്പറ്റി ഡാന്വേ-ഡ് എന്ന ഡച്ചുചരിത്രകാരന്‍ വിവരിച്ചിരുന്നു. ജപ്പാനില്‍ കൊല്ലത്ത് നെയ്ത കൈത്തറിവസ്ത്രത്തെപ്പറ്റി നൂറ്റാണ്ടുകള്ക്ക്് മുമ്പ് നല്ല മതിപ്പായിരുന്നു. Takakusu ജപ്പാനില്‍ പരുത്തികൃഷിയും മുണ്ടുനെയ്ത്തും അവതരിപ്പിച്ചത് ഒരു കൊല്ലംകാരനാണെന്ന് തന്റെ ഗ്രന്ഥത്തില്‍ പറയുന്നു. കൊല്ലം നഗരവും കൈത്തറിതൊഴിലാളികളുമായി നൂറ്റാണ്ടുകള്‍ പഴക്കമുളള ഒരു ആത്മബന്ധം നിലനിന്നിരുന്നു.

കയര്‍ വ്യവസായം  
 
കൊല്ലത്തിന്റെ ചരിത്രത്തില്‍ അലിഞ്ഞുചേര്ന്നെ ഒരു തൊഴില്സംനസ്കാരമാണ് കയര്വ്യലവസായം. തലമുറകളായി കയറിഴകള്‍ നെയ്ത് ജീവിതം പുലര്ത്തുറന്ന ആയിരകണക്കിന് കുടുംബങ്ങള്‍ കൊല്ലത്തുണ്ട്. എ ഡി 1400-ല്‍ രചിക്കപ്പെട്ടുവെന്നു കരുതുന്ന ഉണ്ണുനീലിസന്ദേശം കയര്വ്യ്വസായത്തെകുറിച്ച് പറഞ്ഞിട്ടുളള വരികള്‍ ഇതിന് ഉപോല്പെലകമാണ്. 1952-ല്‍ അന്ന് കോണ്ഗ്രംസ് നേതാവായിരുന്ന പി കെ കുഞ്ഞ് കയര്സം‍ഘങ്ങള്ക്ക്ത രൂപം നല്കി1യതോടെയാണ് കര്വ്യുവസായത്തിന് വീണ്ടും വഴിതിരിവുണ്ടായത്.

കശുവണ്ടി വ്യവസായം 

കൊല്ലത്തിന്റെ ജീവനാഡിയാണ് കശുവണ്ടി വ്യവസായം. കശുവണ്ടി എന്ന പദത്തിന്റെ നിഷ്പത്തി അതിന്റെ ജന്മനാടായ ബ്രസീലിന്റെ അകാജു (ACCAJU) പദത്തില്‍ നിന്നാണ്. പോര്ട്ടുറഗീസ്ഭാഷയില്‍ കാജു (CAJU) എന്നാണ്. അകാജു എന്ന വൃക്ഷത്തില്‍ നിന്നാണ് കശുവണ്ടി ഉണ്ടായത്. എന്നാല്‍ അകാജു എന്ന പേരുളള ഈ വൃക്ഷത്തിന് മിക്ക ഭാരതീയഭാഷകളിലും കാജു എന്നാണ് പറഞ്ഞുവരുന്നത്. ഇതാണ് മലയാളത്തില്‍ കശു ആയത്. കശുമാവ്, കശുവണ്ടി എന്ന് പറയപ്പെടുന്നതിന്റെ ഉത്ഭവം അകാജുവെന്നു പറയുന്നു. കാഷ്യുനട്ട് എന്ന പദത്തില്‍ നിന്നാണ് കശുവണ്ടി ആയതെന്നും പറയപ്പെടുന്നു. പോര്ട്ടുഭഗീസുകാരാണ് ഇവിടെ കശുവണ്ടി കൊണ്ടുവരുന്നത്. കേരളത്തില്‍ ഇതിനെ പറങ്കിമാവ് എന്ന് പറഞ്ഞുവരുന്നു. കൊല്ലം നഗരത്തിന്റെ സാമ്പത്തികധമിനി കശുവണ്ടിവ്യവസായമാണ്. കശുവണ്ടി വ്യവസായത്തിന്റെ ഉപജ്ഞാതാവ് റോഡ് വിക്ടോറിയ എന്ന ആംഗ്ലോ ഇന്ത്യക്കാരനാണ്.